കണ്ണൂര്‍ നഗരത്തില്‍ പൊലിസ് ഇനി സൈക്കിളിലും പട്രോളിങ് നടത്തും. ജില്ലാ പൊലിസ് നടപ്പിലാക്കിയ പെഡല്‍ പൊലിസ് പട്രോളിങ് ആരംഭിച്ചു. ബൈസിക്കിള്‍ പട്രോളിംഗാണ് പെഡല്‍ പോലീസ് കൊണ്ടു പൊലിസ് ഉദ്ദേശിക്കുന്നത്.
കണ്ണൂര്‍ ബൈ സൈക്കിള്‍ മേയര്‍ ഷാഹിന്‍ പള്ളിക്കണ്ടിയുടെ മുന്‍ കൈയിലാണ് ഈ നൂതന സംരഭം ആവിഷ്കരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍, കണ്ണൂരിന്റെ ബൈ സൈക്കിള്‍ മേയര്‍ ഷാഹിന്‍ പള്ളിക്കണ്ടി, പട്രോളിംഗിനുള്ള സൈക്കിള്‍ ജില്ലാ പൊലീസിന് കൈമാറി.ഇനി മുതല്‍ കണ്ണൂര്‍ ജില്ലാ പോലീസ് വിവിധ കേന്ദ്രങ്ങളില്‍ ബൈസിക്കിള്‍ പട്രോളിംഗ് നടത്തുമെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു
കേരളത്തില്‍ ആദ്യമായിട്ടാണ് കണ്ണൂര്‍ ജില്ലയില്‍ ഈ സംവിധാനം നടപ്പിലാക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്ലിങ് കമ്മ്യുണിറ്റിക്ക് തീര്‍ച്ചയായും ഇതൊരു പ്രോത്സാഹനമാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പറഞ്ഞു
നിരവധി സൈക്ലിസ്റ്റുകള്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ഇത് എല്ലാവര്‍ക്കും ഒരു പ്രചോദനമായിരിക്കുമെന്നും എസ്പി പറഞ്ഞു. പൊലിസ് തുടക്കമിട്ട ഈ സംരഭത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്
കൂടുതല്‍ ആളുകള്‍ സൈക്ലിങിലേക്ക് തീര്‍ച്ചയായും വരുമെന്നും എസ്.പി പറഞ്ഞു.
കെ വി സുമേഷ് എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മുന്‍ എംപി പി.കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ സൈക്കിള്‍ അനാവരണം ചെയ്തു. ഇളങ്കോ.ആര്‍ ഐപിഎസ് ജില്ലാ പോലീസ് കമ്മിഷണര്‍ രണ്ടു സൈക്കിളുകള്‍ ഏറ്റു വാങ്ങി.
Mediawings: