തീപിടിച്ചത് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനില്‍; ഷര്‍ട്ടിടാതെ ഒരാള്‍ കാനുമായ വരുന്ന ദൃശ്യം പുറത്ത്

കണ്ണൂർ: എക്സ്ക്യൂട്ടീവ് എക്‌പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെയില്‍വേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തില്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടത്. തീപിടിത്തത്തില്‍ പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരില്‍ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം.

ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാര്‍സല്‍ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. കൂടുതല്‍ പുകയുണ്ടെന്ന് പറഞ്ഞാണ് അവര്‍ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്‌റ്റേഷന്‍ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോള്‍ സൈറന്‍ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തിയിരുന്നു. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. പെട്ടെന്നാണ് തീപടര്‍ന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം, കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ വിവരങ്ങള്‍ തേടി. സംസ്ഥാന റെയില്‍വേ പൊലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്.

spot_img

Related Articles

Latest news