കണ്ണൂർ സർവകലാശാല വിവാദ സിലബസ് പരിശോധിക്കാൻ രണ്ടംഗ സമിതി

കണ്ണൂർ സർവകലാശാലയിലെ എം എ പൊളിറ്റിക്സ് ആന്റ് ഗവേർണൻസ് സിലബസിൽ ആർ എസ് എസ് ആശയപ്രചാരകരായ എം എസ് ഗോൾവാൾക്കർ, വി ഡി സവർക്കർ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ രചനകൾ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി. വിഷയത്തെക്കുറിച്ച്‌ പഠിക്കാൻ രണ്ടംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കും. സിലബസ് പൂർണമല്ല.

കണ്ണൂർ സർവകലാശാലയ്ക്ക്‌ പുറത്തുനിന്നുള്ള പ്രെഫ. ജെ പ്രഭാഷ്, ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങൾ.‍ ഇവര്‍ സിലബസ്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകുമെന്നും വി സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

spot_img

Related Articles

Latest news