പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല; അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്

കണ്ണൂർ: പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂ‍ര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ
അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബഡിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്.

പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി ഇന്നലെയാണ് വന്നത്. ഇതുവരെ പ്രിയ വര്‍ഗീസിനെ അനുകൂലിച്ചിരുന്ന സര്‍വകലാശാലയുടെ നിലപാട് ഇനി പ്രാധാന്യം ഉള്ളതാണ്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല ആണ് തുടര്‍ നടപടി എടുക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആ‍ര്‍ ബിന്ദു ഇന്നലെ പ്രതികരിച്ചിരുന്നു

spot_img

Related Articles

Latest news