കാസര്‍കോട്: ജനുവരി ഒന്നിന് ചെർക്കളയിൽ നിന്നാരംഭിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ സഹകരണ സമിതി രൂപീകരണ കൺവെൻഷൻ ഈ മാസം 5ന് വെള്ളി വൈകു. 3.30ന് ചെര്‍ക്കള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ഇതൊടനുബന്ധമായി നൂറുൽഉലമ സ്ക്വയറിൽ നടക്കും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ഥന നടത്തും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നിര്‍വ്വഹിക്കും.
ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ്സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മനീറുല്‍ അഹ്ദല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബുബക്കർഹാജി ബേവിഞ്ച അബ്ദുല്‍ റഹ്മാന് അഹ്സനി, അസീസ് കടപ്പുറം, കരീം പാണലം, ഹകീം ഹാജി കളനാട്, റഈസ് മുഈനി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ശഫീഖ് പി.ബി, നാസര്‍ ചെര്‍ക്കള, തൌസീഫ് പി.ബി, സി.എം.എ ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍ ആശംസിക്കും.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും അബ്ദുല്‍ ഖാദിർസഖാഫി കാട്ടിപ്പാറ നന്ദിയും പറയും.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ കേരളയാത്രയുടെ തുടർച്ചയായാണ് കേരള മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരളയാത്രനടത്തുന്നത്.

