സുപ്രീം കോടതിയുടെ വിമര്‍ശനം: കന്‍വാര്‍ യാത്ര പിന്‍വലിച്ച് യു പി സര്‍ക്കാര്‍

സുപ്രീം കോടതിയടക്കം കടുത്ത നിലപാടെടുത്തതോടെ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്നാണ് നടപടി.കന്‍വാര്‍ യാത്രയെക്കുറിച്ച് അവസാന തീരുമാനമെടുക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു.

നേരത്തെ യുപി ഒഴിച്ചുള്ള കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര.

spot_img

Related Articles

Latest news