കാരശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിക്ക് വീട് നിർമ്മിക്കാൻ പി ടി എ യുടെ കൈത്താങ്ങ് . കാരശ്ശേരി പെരിലക്കാട് കോളനിയിൽ തീർത്തും ശോചനീയമായ വീട്ടിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ കുടുംബത്തിനാണ് കാരശ്ശേരി എച്ച്.എൻ.സി. കെ എം.എയുപി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വീട് നിർമ്മിച്ച് നൽകാൻ തീരുമാനമായത്.
ഇതിന്റെ വിജയത്തിനായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത മുഖ്യ രക്ഷാധികാരിയും വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ അംഗങ്ങളായ റുഖിയ റഹീം, സത്യൻ മുണ്ടയിൽ, ഷാഹിന ടീച്ചർ , ജിജിത സുരേഷ്, മുക്കം എ ഇ ഒ ഓംകാര നാഥൻ, മാനേജർ എൻ.സി.അബ്ദുൽ അസീസ് തുടങ്ങിയവർ രക്ഷാധികാരികളുമായി ഭവന നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.
പദ്ധതി നടത്തിപ്പിനായി പി ടി എ പ്രസിഡണ്ട് ആരിഫ സത്താർ (ചെയർപേഴ്സൺ), ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് (കൺവീനർ) എൻ.എ അബ്ദുസ്സലാം (ട്രഷറർ) ടി. മധുസൂദനൻ (വൈസ് പ്രസിഡണ്ട് ) , ടി.പി.അബൂബക്കർ (ജോ. കൺവീനർ) തുടങ്ങിയ ഭാരവാഹികളെയും തെരത്തെടുത്തു.
പിടിഎ പ്രസിഡണ്ട് ആരിഫ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ റുഖിയ റഹീം യോഗം ഉദ്ഘാടനം ചെയ്തു. പിടിസി മുഹമ്മദ്, പി കെ സി മുഹമ്മദ് മാസ്റ്റർ, ടി മധുസൂദനൻ, പി.രജീഷ്, പി.പി.അബ്ദുൽ അക്ബർ ഹാജി, കെ.അബ്ദുൽ നാസർ മുസ്ലിയാർ, പി.പി. സുഹൈൽ, എൻ.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.