കാരശ്ശേരി: കോവിഡ് മൂന്നാംതരംഗത്തെ കാര്യക്ഷമമായി പ്രതിരോധിക്കാനൊരുങ്ങി കാരശ്ശേരി പഞ്ചായത്ത്. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ സർവകക്ഷിയോഗം ചേർന്ന് മുന്നൊരുക്കങ്ങൾക്ക് രൂപം നൽകി.
വാർഡ്തല ആർ.ആർ.ടി. യോഗം വിളിക്കാനും വാക്സിൻ എടുക്കാത്തവരുടെ സർവേ ഫെബ്രുവരി 10-നുമുമ്പ് ചെയ്തുതീർക്കാനും തീരുമാനിച്ചു. കോവിഡ് ബാധിതരായി ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണമെത്തിക്കും. ജാഗ്രതാനിർദേശം എല്ലാ വാർഡുകളിലും പ്രചരിപ്പിക്കുന്നതിന് അനൗൺസ്മെൻറ്് നടത്തും. കോവിഡ് കേസ് കൂടുന്ന സാഹചര്യത്തിൽ ഡി.സി.സി. തുടങ്ങാനും തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ബ്ലോക്ക് മെമ്പർ എം.എ. സൗദ, കെ.പി. ഷാജി, കുഞ്ഞാലി മമ്പാട്ട്, പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, കെ. കോയ, എ.പി. മോയിൻ, കെ.പി. സാദിഖ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അരവിന്ദൻ, ചന്ദ്രൻ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.