കാരശ്ശേരി ബാങ്ക് വിവാദം: സിപിഎം നീക്കത്തിന് ഒത്താശ, ചെയർമാൻ എൻ.കെ അബ്ദുറഹ്മാനെ കോൺഗ്രസ് പുറത്താക്കുന്നു

കോഴിക്കോട്: കാരശ്ശേരി ബാങ്ക് അട്ടിമറി നീക്കത്തിൽ കോൺഗ്രസ് കടുത്ത നടപടിയിലേക്ക്

കാരശ്ശേരി സഹകരണ ബാങ്ക് പിടിച്ചെടുക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് സഹായം നൽകിയെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ.കെ അബ്ദുറഹ്മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയേക്കും. വിഷയത്തിൽ ഡിസിസി റിപ്പോർട്ട് നൽകുമെന്ന് കെ. പ്രവീൺ കുമാർ അറിയിച്ചു.

ഒറ്റ രാത്രികൊണ്ട് ജീവനക്കാരുടെ ഐഡി ഉപയോഗിച്ച് 800 ലധികം പേരെ പുതുതായി ചേർത്ത് ബാങ്കിന്റെ ഭരണഘടന പിടിച്ചെടുക്കാൻ സിപിഎം ശ്രമിച്ചെന്നാണ് ആരോപണം. ഈ നീക്കത്തിന് നിർണ്ണായകമായി ഒത്താശ ചെയ്തത് ചെയർമാൻ എൻ.കെ അബ്ദുറഹ്മാനാണെന്ന ആരോപണം ഉയർന്നിരുന്നു. കെപിസിസി അംഗമായ ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നിരയിൽ ശക്തമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ വിഷയത്തിൽ റിപ്പോർട്ട് തേടിയ കെപിസിസിക്ക് ഡിസിസി ഇന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

500 കോടി രൂപയിലധികം ആസ്തിയുള്ള, യുഡിഎഫ് ഭരണത്തിലുള്ള ബാങ്കാണ് കാരശ്ശേരി സഹകരണ ബാങ്ക്. നടന്ന അട്ടിമറി ശ്രമത്തെ തുടർന്ന് യുഡിഎഫ് പൊലീസ്, സഹകരണ വകുപ്പ്, കൂടാതെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

spot_img

Related Articles

Latest news