മുക്കം: ഗസ്സയിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന ക്രൂരമായ വംശഹത്യയ്‌ക്കെതിരെ കാരശ്ശേരി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗസ്സ ഐക്യദാർഢ്യ റാലി ശക്തമായ മനുഷ്യാവകാശ സന്ദേശമായി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലെയും ജനങ്ങൾ പങ്കെടുത്ത റാലിയിൽ ഗസ്സയിലെ നിരപരാധികളായ ജനതയോടുള്ള അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിക്ക് നടുക്കണ്ടി അബൂബക്കർ, പി. ടി. സി. മുഹമ്മദ്, കെ. മുഹമ്മദ് ഹാജി, പി. കെ. സി. മുഹമ്മദ്, പി. കെ. റഹ്മത്തുള്ള, എൻ. ശശികുമാർ, വി. പി. ശിഹാബ്, എൻ. കെ. രാമൻ, പി. പി. സുഹൈൽ, മജീദ് ഫൈസി, കെ. നാസർ മുസ്ലിയാർ, പി. രജീഷ്, എൻ. പി. കാസിം, കെ. സി. മുബഷിർ, എൻ. കെ. അനിൽകുമാർ, പാലക്കൽ രാധാകൃഷ്ണൻ, വി. പി. ഷമീർ, കുങ്കഞ്ചേരി അറുമുഖൻ, എൻ. സുഭാഷ്, ഒ. നിസാർ, ഗിരീഷ് ചാലിൽ, എം. പി. ഷമീർ, എൻ. എ. സലാം മാസ്റ്റർ, എൻ. കെ. അഷ്റഫ്, ഷഫീർ പുതിയേടത്ത്, ഒ. അസീസ്, കെ. ജാബിർ, പി. ടി. അൻവർ, ബാവ ചെറുകയിൽ, പൂഴിക്കുത്ത് ഭാസ്കരൻ, കെ. അബ്ബാസ്, മഞ്ചറ ജമാൽ, ശ്രീനാഥ് ചാലിൽ, കെ. പി. അബ്ദുനാസർ, ഇ. കെ. നാസർ, വി. പി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. സി. അബൂബക്കർ ഹാജി, കെ. പി. ഇമ്പിച്ചാലി, അഷ്റഫ് കളത്തിങ്ങൽ, നിസാർ ചാലിൽ, കെ. പി. മൻസൂർ, കെ. മുഹമ്മദ് മയമി, വി. പി. അബ്ദുറസാഖ്, മുട്ടാത്ത് അബ്ദുറഹ്മാൻ, കെ. ഇ. ബാസിത്ത്, സലാം കളത്തിങ്ങൽ, ഒ. റഹൂഫ്, പി. ടി. ശിഹാബ്, കെ. അനസ്, കെ. റഹൂഫ്, പാലക്കൽ രാധാകൃഷ്ണൻ, പി. പി. കാസിം, സുജേഷ് തെക്കേടത്ത്, എൻ. പി. ഷംസുദ്ദീൻ, ഷാജി കൂടരായിൽ, പുത്രശ്ശേരി വിനോദ്, ഗോപി പുത്രശ്ശേരി, മഞ്ചറ അസൈൻ, എൻ. കെ. സുനിൽകുമാർ, വി. പി. റഹീം, മജീദ് കിഴക്ക്പുറത്ത്, ഇ. കെ. അബ്ദുൽ ജലീൽ, ഹൈദർ, ബഷീർ മമ്പാട്, എം. പി. അബ്ദുസ്സലാം, ഇസ്ഹാഖ് മാസ്റ്റർ, ചാലിൽ അഷ്റഫ്, കരീം മുട്ടാത്ത്, കബീർ വട്ടക്കണ്ടം, അബ്ദുറഹിമാൻ മഞ്ചറ, കെ. സി. മുജീബ് മുഹമ്മദ് പുതിയേടത്ത്, പി. കെ. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
റാലിയിൽ പങ്കെടുത്തവർ ഗസ്സയിലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള നിരപരാധികളായ ജനങ്ങളോട് സയണിസ്റ്റ് ഭരണകൂടം നടത്തുന്ന കൊലപാതകത്തെയും, മനുഷ്യാവകാശ ലംഘനത്തെയും ശക്തമായി അപലപിച്ചു. ലോകജനത ഗസ്സയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമാധാനത്തിന്റെയും നീതിന്യായത്തിന്റെയും ആവശ്യം ഉയർത്തിയായിരുന്നു സംഘാടകർ ഗസ്സ ഐക്യദാർഢ്യം നടത്തിയത്.