നിർമ്മാണ പ്രവർത്തിയിൽ ബസ് ഗതാഗതം നിലച്ചു: യാത്രക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി സർവ്വീസുകൾ നടത്തിയ ബസ് ജീവനക്കാർക്ക് പൗരാവലിയുടെ ആദരം

മുക്കം: കാരശ്ശേരി കൊടിയത്തൂർ എൻ എം ഹുസൈൻ ഹാജി റോഡിലെ കൊടിയത്തൂർ കോട്ടമുഴി പാലത്തിന്റെ നിർമ്മാണ പ്രവർത്തി മാസങ്ങളോളമായി നടന്നുവരുന്നതിനാൽ കാരശ്ശേരി ചീപ്പാൻ കുഴി വഴി ബസ് ഗതാഗതം നിലച്ചിട്ടും യാത്രക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ബസ് സർവ്വീസ് നടത്തിവരുന്ന ആക്ടേഴ്സ് എന്ന സ്വകാര്യ ബസ് ജീവനക്കാരെ കാരശ്ശേരി പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ആദരവിന്റെ ഭാഗമായി ബസ്സ് ജീവനക്കാർക്കുള്ള ഉപഹാരം കാരശ്ശേരി പൗരാവലി ഭാരവാഹികളായ കെ.മുഹമ്മദ് ഹാജി, പി.ടി.സി മുഹമ്മദ്, ചാലിൽ, അബ്ദുറഹ്മാൻ മാസ്റ്റർ വി.പി. അബ്ദു റഹ്മാൻ എന്നിവർ ചേർന്ന് നൽകി. ചടങ്ങിന് പി കെ റഹ്മത്തുള്ള, നടുക്കണ്ടി അബൂബക്കർ, പി.കെ.സി മുഹമ്മദ്, എൻ.പി കാസിം, എം. അബ്ദുറഹ്മാൻ,പി.പി സുഹൈൽ, എൻ.കെ ബാലകൃഷ്ണൻ, കമാൽ പറശ്ശേരി, കെ സി മുബഷിർ കെ പി മൻസൂർ, കെ അഷ്റഫ് , സി സുന്ദരൻ, കെ പി ഇമ്പിച്ചാലി, സി അഷ്റഫ് മാസ്റ്റർ, മഞ്ചറ ജമാൽ, ബാവാ ചെറുകയിൽ, വടശ്ശേരി ബാലൻ,സി കെ അബ്ദുനാസർ, ഇ. മരക്കാർ, ബഷീർ ബാജ്, കെ മുഹമ്മദ് മയമി, മഞ്ചറ അസൈൻ, വി.പി റസാഖ്, എൻ.കെ. അഷ്റഫ്, ലത്തീഫ് വട്ടകണ്ടം, കെ ടി അഹമ്മദ് കുട്ടി, വിനോദ് പെരിലാക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news