മുക്കം: പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രതീകാത്മക ദീപശിഖ പ്രയാണം വിദ്യാർത്ഥികൾക്ക് കൗതുകമായി. കാരശ്ശേരി എച്ച് എൻ സി കെ എം എ യുപി സ്കൂളിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് അറിവും ആവേശവും പകർന്നു നൽകി.
പ്രതീകാത്മക ദീപശിഖ ഹെഡ് മാസ്റ്റർ എൻ.എ അബ്ദുസ്സലാം പി ടി എ പ്രസിഡണ്ട് വി പി ഷിഹാബിന് കൈമാറി. ഒളിമ്പിക്സ് ചരിത്രവും വർത്തമാനവും ഇന്ത്യയുടെ പ്രാതിനിധ്യവും ടി.പി.അബൂബക്കർ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. വരും ദിവസങ്ങളിൽ നടക്കുന്ന ഒളിമ്പിക്സ് ചിഹ്നം വരയ്ക്കൽ, ഒളിമ്പിക്സ് ക്വിസ് തുടങ്ങിയവ വിദ്യാർത്ഥികൾക്ക് കായിക ലോകത്തെക്കുറിച്ച അറിവ് വളർത്താൻ ഉപകരിക്കാം. വിവിധ മത്സരങ്ങളിലെ വിജയി കൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ എൻ.എ അബ്ദുസ്സലാം, പിടിഎ പ്രസിഡണ്ട് വി.പി. ഷിഹാബ്, ഷാഹിർ പി.യു, അർച്ചന .കെ, ഖദീജ നസിയ, അമിത അശോക്, റിഷിന എം.കെ തുടങ്ങിയവർ സംസാരിച്ചു