കുഞ്ഞാലി മമ്പാട്ട് ഇനി ഓർമ്മ; അനുസ്മരിച്ച് കാരശ്ശേരി മണ്ഡലം കോൺഗ്രസ്

മുക്കം: കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ കോൺഗ്രസ്സ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവും ആയ കുഞ്ഞാലി മമ്പാട്ട് അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി സെക്രട്ടറി പിഎം നിയാസ് അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ്‌ സമാൻ ചാലൂളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിനേശ് പെരുമണ്ണ, എം ടി അഷ്‌റഫ്‌, സിറാജുദ്ധീൻ, അബ്ദു കൊയങ്ങോറൻ, മുരളീധരൻ മാസ്റ്റർ, സാദിഖ് കുറ്റിപറമ്പ്, ജംഷിദ് ഒളകര, സൗദ ടീച്ചർ,മുഹമ്മദ്‌ ദിശാൽ, റിൻസി ജോൺസൺ, നിഷാദ് വീച്ചി,തനുദേവ്, പ്രേമ ദാസൻ തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news