മുക്കം: കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എയുപി സ്കൂളിന്റെ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി. വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ ആയിരത്തിലധികം പേർ പരിപാടികളിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച വിവിധ നാടൻകളികളും മത്സരങ്ങളും ആഘോഷത്തിന് ഗ്രാമോത്സവത്തിന്റെ തിളക്കം നൽകി. ആവേശകരമായ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ പി.ടി.എ. കമ്മറ്റി പ്രസിഡണ്ട് വി.പി. ഷിഹാബ് വിതരണം ചെയ്തു.
വിഭവ സമൃദ്ധമായ ഓണസദ്യയിൽ ആയിരത്തിലധികം പേർ പങ്കാളികളായി. പി.ടി.എ അംഗം അജീഷ് കുട്ടന്റെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. പ്രീ-പ്രൈമറി രക്ഷിതാക്കളും എം.പി.ടി.എ അംഗങ്ങളും ചേർന്ന് ഒരുക്കിയ പൂക്കളങ്ങൾ സ്കൂളിനെ അലങ്കരിച്ചു.
ഹെഡ് മാസ്റ്റർ വി.എൻ. നൗഷാദ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.സി. അഷ്റഫ്, കെ. ലുക്മാനുൽ ഹഖീം, എം.പി.ടി.എ പ്രസിഡണ്ട് മനീഷ, അംഗങ്ങളായ ലൈലാബി, ഷാമില എം., സജിന, സരിത, ബേബി നിഷാത്, ബബിത, റസിയ ബീഗം, സർബീന, അധ്യാപകരായ ഷാഹിർ പി.യു, ഖദീജ നസിയ, അർച്ചന ഉൾപ്പെടെ നിരവധി രക്ഷിതാക്കളും അധ്യാപകരും നേതൃത്വം നൽകി.