കാരശ്ശേരി ഹിദായത്തുസ്വിബിയാൻ സുന്നി മദ്റസയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.

കാരശ്ശേരി ഹിദായത്തുസ്വിബിയാൻ സുന്നി മദ്റസയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.പരിപാടിയിൽ മഹല്ല് കാരണവർ കെ.ബീരാൻ ഹാജി പതാക ഉയർത്തി.
മൗലീദ് പാരായണത്തിന് ഹാഫിള് അബ്ദുസമദ് സഖാഫി, കെ.അബ്ദുൽ നാസർ മുസ്ലിയാർ, വി.പി.അബ്ദുറഹിമാൻ മുസ്ലിയാർ നേതൃത്വം നൽകി. മധുര പലഹാര വിതരണം, അന്നദാനം, പായസവിതരണം എന്നിവ നടത്തി.

ദഫ് സ്കൗട്ട് അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് മദ്രസ്സ പ്രസിഡണ്ട് കെ.സി.അബ്ദുൽ മജീദ് ഹാജി, സദർ മുഅല്ലിം എ.കെ.അബ്ദുൽ ഖാദർ മുസ്ലിയാർ, ജബ്ബാർ സഖാഫി, പി.കെ.സി.മുഹമ്മദ് മാസ്റ്റർ, കെ.ഇ.അബ്ദുറസാഖ്, പി.കെ.സി.ആലിക്കുട്ടി ഹാജി, പി.പി.അബ്ദുൽ അക്ബർ ഹാജി, കെ.സി.സി അബ്ദുറഹിമാൻ, കെ.ഉണ്ണി മമ്മദ്, മുട്ടാത്ത് അശ്റഫ്,കെ.മുഹമ്മദ് ഹാജി, കളത്തിങ്ങൽ അശ്റഫ്, സി.അബ്ദുൽ ഹമീദ്, കെ.സി.അബൂബക്കർ ഹാജി, കെ.ടി.അബൂബക്കർ, പി.ടി.ശിഹാബുദ്ദീൻ, കെ.പി.അബ്ദുൽ നാസർ, കെ.വി.അബ്ദുസ്സലാം, എം.പി.ഷമീർ, എം.പി.ഷാഫി, വി.പി.ഷമീർ എന്നിവർ നേതൃത്വം നൽകി. മദ്രസ്സ വിദ്യാർത്ഥികളുടെ മത്സര പരിപാടികളും മദ്ഹ് റസൂൽ കീർത്തനങ്ങളും നടത്തി.

spot_img

Related Articles

Latest news