സ്വാതന്ത്ര്യ സമര സേനാനിയും നമ്മുടെ നാട്ടുകാരനുമായ കോരുണ്ണി മാസ്റ്റർ സ്മാരകം പുനരുദ്ധരിച്ച സ്തൂപത്തിൽ ടി ജി സതീഷ് കുമാർ പതാക ഉയർത്തി. കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ എച്ച് കബീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വലപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി എസ് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നാസർ വലപ്പാട്, ബെന്നി വാടാനപ്പള്ളി,കെ കെ അക്ബറലി, ഓ കെ അബൂബക്കർ ഷംസു മമ്മസ്രായില്ലത്ത് ഇന്ദു ജയൻ മനോഹരൻ കോമന്താക്കൽ സിങ്ങ് തയ്യിൽ ,ഹംസ തൊപ്പിയിൽ, ഡിജിൽ ഡേവിസ്, നിധിൽ കുമാർ, പ്രവീൺ പൊയ്യാറ, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ തൃശ്ശൂർ ജില്ലാ ഓ ഐ സി സി പ്രസിഡണ്ട് നാസർ വലപ്പാടിനെ മണലൂർ ബ്ലോക്ക് സെക്രട്ടറി ബെന്നി വാടാനപ്പള്ളി ഷാൾ അണിയിച്ചു ആദരിച്ചു. മൺമറഞ്ഞ കോരുണ്ണി മാസ്റ്റർ ഗോപാലൻ മാസ്റ്റർ വി പ്രഭാകരൻ മാസ്റ്റർ ടി ജി സുരേഷ് കുമാർ എന്നിവരുടെ പേരിൽ ആണ് സ്തൂപം സ്ഥാപിച്ചത് യോഗത്തിന് ഡേവിസ് വാഴപ്പള്ളി സ്വാഗതവും സചിത്രൻ തയ്യിൽ നന്ദിയും പറഞ്ഞു.