കരിപ്പൂര്‍ വിമാനദുരന്തം; വിമാന ഭാഗങ്ങള്‍ ലോറിയില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗങ്ങള്‍ ലോറിയില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.നാലു വര്‍ഷത്തിനുശേഷമാണ് ഭാഗങ്ങള്‍ മാറ്റുന്നത്. എയര്‍ഇന്ത്യയുടെ ഗുല്‍ഗാമിലെ യാര്‍ഡിലേക്കാണ് വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ എത്തിക്കുന്നത്.

അതേസമയം ലോറിയില്‍ എത്തിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുത്തേക്കും.

2020 ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തമുണ്ടായത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 21 പേര്‍ മരിച്ചിരുന്നു. 150ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. മറ്റുള്ളവ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിനടുത്ത് തന്നെ സൂക്ഷിക്കും. എയര്‍ ഇന്ത്യയുടെ യാഡിലെ അന്വേഷണ വിഭാഗത്തിലേക്കാണ് വിമാനഭാഗങ്ങള്‍ മാറ്റുന്നത്. ശേഷം ഏവിയേഷന്‍ വിദ്യാര്‍ഥികളുടെ പഠനത്തിനും യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കും.

spot_img

Related Articles

Latest news