കരിപ്പൂർ വിമാനത്താവളത്തിൽ ഡിജിസിഎ നടപ്പാക്കിവരുന്ന എയർപോർട്ടിനെ നശിപ്പിക്കുന്ന സമീപനങ്ങളിൽ ക്ഷമ നശിച്ച നൂറുകണക്കിനാളുകളാണ് എയർപോർട്ട് അതോറിറ്റിയുടെ പേജിൽ മിനിറ്റുകൾകൊണ്ട് നൂറിലികം ഹാഷ്ടാഗ് (#tag) കാമ്പയിനുകളുമായി പ്രതിഷേധിച്ചത്..
ഫ്ലൈകാലിക്കറ്റ് അടക്കമുളള കരിപ്പൂർ സപ്പോർട്ടിംഗ് പേജുകളും, മലബാർ ഡെവലപ്മെൻറ് ഫോറം പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് കാമ്പയിനിൽ പങ്കെടുത്തത്..
സ്വകാര്യ വിമാനത്താവള ലോബികൾക്ക് വേണ്ടി അകാരണമായാണ് 2015 മുതൽ റൺവേ റീ കാർപെറ്റിങ്ങിൻ്റെ പേരും പറഞ്ഞു വലിയ വിമാനസർവീസുകൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നത്. ഇപ്പോളും ചെറിയ ജോലികൾക്ക് വേണ്ടി കൂടുതൽ താമസം സൃഷ്ടിച്ചുകൊണ്ടാണ് ഹജ്ജ് അടക്കമുള്ള വിമാനസർവീസുകൾ കൊച്ചി അടക്കമുള്ള സ്വകാര്യ വിമാനത്താവളങ്ങളിലേക്ക് അട്ടിമറിച്ചുകൊണ്ട് പോകുന്നത്..
ചെറിയ വിമാനസർവീസ് അപകടം നടന്നപ്പോൾ ഉടനെ വലിയ വിമാനസർവീസുകൾ നിർത്തിവയ്ക്കുകയും, തുടർന്ന് ഓരോ ന്യായങ്ങൾ പറഞ്ഞു കൊണ്ട് ഇത്രയും കാലം നീട്ടി കൊണ്ടു പോവുകയും ചെയ്തത്. നമ്മുടെ ജനപ്രതിനിധികളും തുടർച്ചയായി ഇടപെട്ടിട്ടും അവർക്ക് നൽകിയ വാക്കുകൾ പാലിക്കാതെയും, നിഷേധിച്ചുകൊണ്ടുമാണ് DGCA ഇപ്പോൾ റൺവേ നീളം കുറച്ചുകൊണ്ട് RESA വർദ്ധിപ്പിക്കണമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്..(വിമാന അപകടം നടന്നത് പൈലറ്റിൻ്റെ പിഴവ് കൊണ്ടു മാത്രമാണെന്നും, കരിപ്പൂർ വിമാനത്താവളത്തിൽ യാതൊരു സാങ്കേതിക പ്രശ്നവും ഇല്ലാത്തപ്പോഴുമാണ് DGCA യുടെ ഈ നടപടികൾ എന്നതാണ് ശ്രദ്ധേയം)
റൺവേ നീളം ചുരുക്കുക വഴി ഇനിയൊരിക്കലും വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയാത്തവിധം കരിപ്പൂർ നശിപ്പിക്കുക എന്നത് മാത്രമാണ് റിസയും, റൺവേയും കൂടുതൽ ചിലവില്ലാതെ പുറത്തേക്ക് നീട്ടാൻ സ്ഥലം ഉണ്ടായിരിക്കെ ഡിജിസിഎ ഇപ്പോൾ നടത്തുന്ന നടപടികളുടെ ഏക ഉദ്ദേശം.
യാത്രക്കാരുടെ സുരക്ഷയാണ് ഡി ജി സി ഐ യും, എയർപ്പോർട്ട് അതോറിറ്റിയും ലക്ഷ്യം വയ്ക്കുന്നതെങ്കിൽ എയർപോർട്ട് റൺവേ യും, റിസയും വികസിപ്പിക്കുകയാണ് വേണ്ടതെന്നും, ഇപ്പോൾ സ്വീകരിച്ച നടപടിയിലൂടെ യാത്രക്കാരുടെ സുരക്ഷയും എയർപോർട്ടിലെ വികസനവും നശിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്..