ബംഗളുരു : യെദിയൂരപ്പ മന്ത്രിസഭക്ക് കളങ്കമായി മന്ത്രിയുടെ രാജി. ലൈംഗിക ആരോപണ വിധേയനായി ജലവിഭവശേഷി മന്ത്രി രമേഷ് ജർകിഹോളിയാണ് രാജിക്കത്തു നൽകിയത് .
സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയുമായി മന്ത്രി ഇടപെടലുകൾ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട സംഭാഷങ്ങളും ദൃശ്യങ്ങളും അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ ഇടയായ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി ആവശ്യം പാർട്ടിയിൽ ശക്തമായത്.
2019 ലെ യെദിയൂരപ്പ മന്ത്രിസഭ അധികാരമേൽക്കാൻ കരുക്കൾ നീക്കുന്നതിൽ പ്രധാനിയായിരുന്നു രമേശ് ജർകിഹോളി.