കാസർഗോഡ് 8 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസർഗോഡ് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായാണ് കാസർഗോഡ് ജില്ലയിലും 8 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് .

കിഫ്‌ബി ഫണ്ട് ഉപയോഗിച്ചു ഏഴു സ്കൂളുകളും പ്ലാൻ ഫണ്ട് ഉപയോഗിച്ചു ഒരു സ്കൂളും ആണ് നവീകരിച്ചു നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂമുകൾ അടക്കം സ്കൂളുകൾക്ക് ലഭ്യമാണ്. ശുചി മുറി, അടുക്കള , മീറ്റിംഗ് റൂം, ലൈബ്രറി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള റൂം, കമ്പ്യൂട്ടർ ലാബ് മുതലായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടങ്ങൾ.

ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, രാജ് മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഓരോ ഹൈടെക്ക് സ്‌കൂൾ എന്നതാണ് ലക്‌ഷ്യം. സ്‌കൂളുകളിൽ നടക്കുന്ന പരിപാടികളിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു എംഎൽഎമാരും മറ്റു നേതാക്കളും പങ്കെടുക്കും

spot_img

Related Articles

Latest news