കാസര്‍ഗോഡ് സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് : ഉത്തരവ് പിന്‍വലിച്ച്‌ കളക്ടര്‍

കാസര്‍ഗോഡ്: കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കളക്ടറുടെ ഉത്തരവില്‍ ഇടപെട്ട് റവന്യു മന്ത്രി. സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

ഉത്തരവിലെ ആശയകുഴപ്പം തീര്‍ക്കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പുതിയ പത്രക്കുറിപ്പിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ന് രാവിലെയായിരുന്നു കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

Related : കാസർഗോഡ് വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

spot_img

Related Articles

Latest news