കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 67-ാം വാർഷികാഘോഷം: നൂറോളം വിഭവങ്ങളുമായി ഭക്ഷ്യമേള

കൊടിയത്തൂർ : മൂന്ന് ദിവസങ്ങളിലായി വെസ്റ്റ് കൊടിയത്തൂരിൽ നടക്കുന്ന കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 67-ാം വാർഷികാഘോഷത്തിൻ്റെ (ദ ഷോർ വൈബ്സ് ) ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു.

കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ അംഗനവാടികളും പങ്കെടുത്ത മത്സരത്തിൽ വ്യത്യസ്തമായ നൂറോളം വിഭവങ്ങളുടെ പ്രദർശനം നടന്നു. പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങൾ എന്നതായിരുന്നു മത്സര വിഷയം. വിജയികൾക്കുള്ള ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഇന്ന് (ശനി) നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ലിൻ്റോ ജോസഫ് കൈമാറും.

സ്കൂൾ പാചകക്കാരി കെ സാറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം ടി റിയാസ്, പിടിഎ പ്രസിഡന്റ് ശംസു കുന്നത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, വി വി നൗഷാദ്, പ്രധാനധ്യാപകൻ ടി കെ ജുമാൻ തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news