കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം: നാട്ടുകാരുടെ സ്നേഹ സമ്മാനം പുത്തൻ ക്ലാസ് മുറിയും ഡിജിറ്റൽ സജ്ജീകരണവും

കൊടിയത്തൂർ :’ ദ ഷോർ വൈബ്സ്’ എന്ന തലക്കെട്ടിൽ ജനുവരി മാസം മൂന്ന് ദിവസങ്ങളിലായി കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ നടന്ന വാർഷികാഘോഷം മറ്റൊരു മാതൃകയായി മാറി. പഞ്ചായത്തിലെ മുഴുവൻ അംഗനവാടികളും പ്രൈമറി സ്കൂളുകളും പങ്കെടുത്ത വിവിധ മത്സരങ്ങൾക്കൊപ്പം നാട്ടുകാരുടെ വാർഷികോപഹാരങ്ങൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനം നിറച്ചു.

വാർഷികാഘോഷങ്ങളിലെ വിദ്യാർഥികളുടെ അത്യുഗ്രൻ പ്രകടനവും ഉപജില്ല മേളകളിൽ ഇക്കൊല്ലം കരസ്ഥമാക്കിയ ചാമ്പ്യൻഷിപ്പുകളും പരിഗണിച്ചാണ് പ്രദേശത്തെ ഒരു കുടുംബം പുതിയ ഒരു ക്ലാസ് റൂം നിർമിച്ചു നൽകുന്നത്. ഒപ്പം ഖത്തർ പ്രവാസികളായ നാട്ടുകാർ രണ്ട് ക്ലാസ് മുറികളിൽ സ്മാർട്ട് ടി വി, സി സി ടി വി, വൈ-ഫൈ തുടങ്ങിയ ആധുനിക സൗകര്യങ്ങളും സംഭാവന ചെയ്തിട്ടുണ്ട്.

അവലോകന സംഘാടക സമിതി യോഗം വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു.
എംപിടിഎ ചെയർ പേഴ്സൺ സിറാജുന്നീസ ഉനൈസ് ,ബി ബിഷ , ഹാജറ ശംസു , സജ്ന , കെ ജമാൽ ,വി വി നൗഷാദ് എന്നിവർ സംസാരിച്ചു.
പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും വി ഷൈജൽ നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news