കെ.ഡി.എം.എഫ് ബൂട്ട് ക്യാമ്പ്, വ്യത്യസ്ഥത കൊണ്ട് പ്രവർത്തകരുടെ മനം കവർന്നു

റിയാദ്:റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷൻ ( കെ.ഡി.എം.എഫ് ) പ്രവർത്തക സമിതി അംഗങ്ങൾക്കായി “ബൂട്ട് ക്യാമ്പ്” എന്ന പേരിൽ വിജ്ഞാനവും, വിനോദവും, ആത്മീയതയും ഉൾപ്പെടുത്തി കൊണ്ട് നടത്തിയ രണ്ട് ദിവസത്തെ ക്യാമ്പ് സംഘാടന മികവ് കൊണ്ടും, പ്രവർത്തക പങ്കാളിത്തം കൊണ്ടും പ്രവർത്തകരുടെ മനം കവർന്നു. വ്യാഴായ്ച വൈകിട്ട് അൽഖർജിലെ ലോജീൻ റിസോർട്ടിൽ തുടക്കം കുറിച്ച പരിപാടിക്ക് വർക്കിംഗ്‌ സെക്രട്ടറി സിദ്ധീഖ് എടത്തിൽ റജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ രണ്ട് ദിവസങ്ങളിലായി നടത്തേണ്ട പരിപാടിയുടെ കാര്യങ്ങൾ ജനറൽ സെക്രട്ടറി മുഹമ്മദ് ശബീൽ പൂവാട്ടുപറമ്പ് വിശദീകരിച്ചു. തുടർന്ന് രാത്രി നടന്ന “ഇശൽ പയറ്റ്” എന്ന പേരിൽ മൂന്ന് ടീമുകളായി തിരിഞ്ഞ് മത്സരങ്ങൾ നടന്നു.സ്വാലിഹ് മാസ്റ്റർ പരപ്പൻ പൊയിൽ പരിപാടി നിയന്ത്രിച്ചു.അബ്ദുൽ ലത്തീഫ് ദർബാർ, ശരീഫ് മുട്ടാഞ്ചേരി നേതൃത്വം നൽകി.

ഒരു വിശ്വാസിയുടെ ജീവിതവും, അനുബന്ധ ദിനചര്യകളും എങ്ങനെയായിരിക്കണം എന്നത് പ്രവർത്തകർക്ക് വാവാട് മഹല്ല് ഖാളി അബ്ദുള്ള ബാഖഫി വാവാട് ക്ലാസ് നയിച്ചു.ട്രഷറർ സൈനുൽ ആബിദ് മച്ചക്കുളം നേതൃത്വം നൽകി, സഹീറലി മാവൂർ, ജാസിർ ഹസനി , ജുനൈദ് യമാനി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. തുടർന്ന് വെള്ളിയാഴ്ച ദിവസത്തിലെ മഹത്വങ്ങളെ കുറിച്ചും, വ്യക്തികൾ അനുവർത്തിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിയാദ് കെ.ഡി.എം.എഫ് പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി “വാക് വിത്ത് ഇമാം” എന്ന പരിപാടിയിൽ പങ്കെടുത്ത് വിശദീകരിച്ചു,സഫറുള്ള കൊയിലാണ്ടി നേതൃത്വം നൽകി. “ആരോഗ്യത്തെ സ്നേഹിക്കുക, വ്യായാമത്തെ അനുഭവിക്കുക” ബഷീർ താമരശ്ശേരിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് വ്യായാമ പരിശീലനം നടത്തി, ഓർഗനൈസിങ് സെക്രട്ടറി ജുനൈദ് മാവൂർ ,നാസിർ ചാലക്കര, സൈദലവി ചീനിമുക്ക് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. തുടർന്ന് സഹീർ മാവൂർ, ശരീഫ് കട്ടിപ്പാറ എന്നിവരുടെ നേതൃത്വത്തിൽ “കളിയും കുളിയും” എന്ന പരിപാടിയുടെ ഭാഗമായി ഫുട്ബോൾ, വോളിബോൾ തുടങ്ങി വിവിധ മത്സരങ്ങൾ പ്രവർത്തകർ ആനന്ദകരമാക്കി.ഹാരിസ് മടവൂർ, ഷമീർ മച്ചക്കുളം, ജുനൈദ് വെങ്ങാലി, ഫൈസൽ പേരാമ്പ്ര, ഇസ്മായീൽ കുറ്റിക്കാട്ടൂർ,നിസാർ മടവൂർ, നിഹാൽ നടുവണ്ണൂർ, ജുനൈദ് മച്ചക്കുളം, അൻസാർ പൂനൂർ, ജംഷീദ് ഒളവണ്ണ, റിയാസ് മണ്ണിൽക്കടവ്, മിദ്ലാജ് അണ്ടോണ, തുടങ്ങിയവർ നേതൃത്വം നൽകി.

ഉച്ചയ്ക്ക് ശേഷം നടന്ന പരിപാടിയിൽ സമസ്ത ഇസ്ലാമിക് സെന്റർ അൽഖർജ് പ്രസിഡന്റ് ശാഫി മുസ്ലിയാർ പ്രവർത്തകർക്ക് ഉദ്ബോധന പ്രസംഗം നടത്തി. ചടങ്ങിൽ എസ്.ഐ.സി അൽഖർജ് ജനറൽ സെക്രട്ടറി അബ്ദുൽ സലാം, ശാമിൽ പൂനൂർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് ഇ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ, ശറഫുദ്ധീൻ സഹ്റ എന്നിവരുടെ നേതൃത്വത്തിൽ ഐ.ഇ.എസ് ക്ലാസുകൾ നടന്നു. റസീൽ കുരുവട്ടൂർ , അബ്ദുൽ ലത്തീഫ് കട്ടിപ്പാറ , അഷ്‌റഫ്‌ മേച്ചേരി, ഉനൈസ് അവിലോറ, ഷാഫി കോരങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി. “വിദ്യഭ്യാസ മേഖലകളിലെ പ്രതിസന്ധികൾക്ക് എങ്ങനെ പരിഹാരം തേടാം” എന്ന വിഷയത്തെ ആസ്പതമാക്കി ഡോ: ഷിഹാബ് ഹുദവി പട്ടാമ്പി ക്ലാസ് നയിച്ചു. തുടർന്ന് കെ.ഡി എം എഫ് ഉന്നതാധികാരി ഷമീർ പുത്തൂർ സംഘടനാ രൂപീകരണ ഘട്ടം മുതൽ നിലവിലെ പ്രവർത്തന നിയമാവലികളടക്കം വിശദീകരിച്ചു. അതോടൊപ്പം സംഘടനയുടെ വിവിധ വിംഗുകൾ ആറു മാസത്തെ അവരുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു. മജ്‌ലിസുത്തര്‍ഖിയ, ഇ ദഅവ, മീഡിയ വിംഗ്, സർഗ്ഗവേദി, വെൽഫെയർ വിംഗ്, ഖിദ്മ, കുടുംബവേദി തുടങ്ങിയ വിംഗ്കളുടെ കൺവീനർമാരായ ജുനൈദ് യമാനി, ഇസ്ഹാഖ് കാക്കേരി, അബ്ദുൽ ലത്തീഫ് ഫറോഖ്, അഷ്മിൽ കട്ടിപ്പാറ, സുനീർ നടമ്മൽ പൊയിൽ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിക്കുയും കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു ഷാഫി പേരാമ്പ്ര, ശരീഫ് കട്ടിപ്പാറ ,അമീൻ വാവാട് തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി.

തുടർന്ന് നടന്ന സമാപന പരിപാടിക്ക് അബ്ദുള്ള ബാഖവി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് ശാഫി ഹുദവി അദ്ധ്യക്ഷത വഹിച്ചു,വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമീജ് തുടങ്ങിയവർ പരിപാടിയുടെ വിശകലനം നടത്തി. ജനറൽ സെക്രട്ടറി ശബീൽ പൂവാട്ടുപറമ്പ് സ്വാഗതവും, പ്ലാനിംഗ് സെക്രട്ടറി ഷറഫു സഹ്‌റ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news