കെ ഡി എം എഫ് റമളാൻ ക്യാമ്പയിന് ഉജ്ജ്വല തുടക്കം

റിയാദ് : ‘സംശുദ്ധ ജീവിതം, സമ്പൂർണ്ണ വിജയം’ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ നടത്തുന്ന റമളാൻ ക്യാമ്പയിന് ഉജ്ജ്വല തുടക്കം.

ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സംഗമം ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. കെ ഡി എം എഫ് റിയാദ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് ബുക്ക് അധ്യക്ഷത വഹിച്ചു. അബൂതാഹിർ ഫൈസി കരിപ്പൂർ
പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ കരീം പയോണ, ജാസിർ ഹസനി ,ഷമീജ് പതിമംഗലം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു . ജുനൈദ് മാവൂർ , മുഹമ്മദ് ഷബീൽ പുവ്വാട്ട് പറമ്പ് ,സ്വാലിഹ് മാസ്റ്റർ, ഷറഫുദീൻ എം എം പറമ്പ്, സഫറുള്ള കൊയിലാണ്ടി, സിദ്ദിഖ് എടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . അഷ്‌റഫ് പെരുമ്പള്ളി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ക്യാമ്പയിന്റെ ഭാഗമായി ആത്മീയ സദസ്സുകൾ, തസ്കിയത്ത് ക്യാമ്പ്, സ്റ്റാറ്റസ് വീഡിയോ, ഇഫ്താർ സംഗമം, ഉംറ – മദീന സന്ദർശനം , സക്കാത്ത് സെമിനാർ, പെരുന്നാൾ നസീഹ എന്നീ പരിപാടികൾ നടക്കും.

ജനറൽ സെക്രട്ടറി ഫള്ലുറഹ്മാൻ പതിമംഗലും സ്വാഗതവും ഷഹീർ അലി മാവൂർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news