റിയാദ് : കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ ( കെ.ഡി.എം.എഫ് ) ഏർപ്പെടുത്തിയ ആറാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്കാരം കേന്ദ്ര മുശാവറ അംഗവും, കോഴിക്കോട് ജില്ല ട്രഷറുമായ ഒളവണ്ണ അബൂബക്കർ ദാരിമിക്ക് സമ്മാനിക്കും.
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ 11ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വെച്ച്
പുരസ്കാരം സമ്മാനിക്കും. മതരംഗത്തെ വൈജ്ഞാനിക സേവനം, പാണ്ഡിത്യം, സംഘാടനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്. എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, കെ.ഡി.എം.എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം, ഉന്നതാധികാര സമിതി അംഗം ശമീർ പുത്തൂർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.