റിയാദ്: ‘കരുതലോടെ വിത്തിറക്കാം, കരുത്തുള്ള വിളവെടുക്കാം‘ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ലാമുസ്ലീം ഫെഡറേഷൻ്റെ ത്രൈമാസ കാംപയിന് തുടക്കമായി.
ദി ഇൻഫ്ലുവൻസ് എന്ന ശീർഷകത്തിൽ 2021 ഫെബ്രുവരി 19 മുതൽ മെയ് 19 വരെ നീണ്ട് നിൽക്കുന്നകംപയിൻ്റെ ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങൾ ഓൺലൈൻ വഴി നിർവ്വഹിച്ചു. പ്രസിഡണ്ട് സൈനുൽ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു.
സമീർ പുത്തൂർ കംപയിൻ്റെ ചുരുക്ക വിവരണം നടത്തി.
സന്ദേശ പ്രഭാഷണങ്ങൾ, അഹ് ലൻ ലി റമളാൻ, ക്വിസ് പ്രോഗ്രാം, മജ് ലിസു തർഖിയ്യ, റിഹ് ല (ഉംറ & മദീന) കുടുംബ വിളക്ക്, ആരോഗ്യ ചിന്തകൾ, എഡ്യൂക്കേഷന്‍ ആന്റ് കരിയർ മെന്ററിംഗ്, സകാത് വിശകലനം ഖുർആൻചലഞ്ച്, സ്റ്റാറ്റസ് വീഡിയോ, സൗഹൃദ പെരുന്നാൾ, സമാപന സംഗമം എന്നീ വിത്യസ്ത പരിപാടികൾകംപയിൻ്റെ ഭാഗമായി നടക്കും.
കെ ഡി എം എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം പ്രമേയ പ്രഭാഷണം നടത്തി.
അഷ്റഫ് വേങ്ങാട്ട്, അബ്ദുൽ ഗഫൂർ കൊടുവള്ളി, അക്ബർ വേങ്ങാട്ട്, ഷംസുദ്ദീന്‍ കൊറോത്ത്, ശഹീൽ കല്ലോട്അഷ്റഫ് അച്ചൂർ, ജുനൈദ് മാവൂർ, എഞ്ചിനീയര്‍ സുഹൈൽ കൊടുവള്ളി, അബ്ദുൽ ഗഫൂർ എസ്റ്റേമുക്ക്, മുഹമ്മദ് കായണ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്വാലിഹ് മാസ്റ്റർ ഗാനമാലപിച്ചു.
ഷറഫുദ്ദീൻ ഹസനി മുഹമ്മദ് അമീൻ കൊടുവള്ളി ശമീജ് കൂടത്താൾ എന്നിവര്‍ നേതൃത്വം നൽകി.
ജാസിർ ഹസനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി ഫള്ലുറഹ്മാൻ പതിമംഗലംസ്വാഗതവും വർക്കിങ് സെക്രട്ടറി അബ്ദുല്‍ കരീം അയ്യിൽ നന്ദിയും പറഞ്ഞു.