കെ.ഡി.എം.എഫ് റിയാദ് കുടുംബ വേദി ഇഫ്താർ സംഗമം നടത്തി 

ഫോട്ടോ: റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമത്തിൽ പ്രശസ്ത യുവ പണ്ഡിതനും വാഗ്മിയുമായ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.

റിയാദ് : റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സംഘടനയായ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മദീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കെ ഡി എം എഫ് പ്ലാനിംഗ് സെക്രട്ടറി ശറഫുദ്ധീൻ സഹ്‌റ ഹസനിയുടെ അദ്യക്ഷതയിൽ പ്രസിഡന്റ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത യുവ പണ്ഡിതനും വാഗ്മിയുമായ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി. കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുകയും ധാർമിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുകയും ചെയ്താൽ മാത്രമേ ഇന്നിന്റെ യുവത അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് മോചനം നേടാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവ് കൊണ്ടും ശ്രദ്ധേയമായ ഇഫ്താർ വിരുന്ന് അഷ്‌റഫ്‌ പെരുമ്പള്ളി, ജുനൈദ് യമാനി എന്നിവരുടെ നേതൃത്വത്തിൽ ബദർ മൗലിദോടെ തുടക്കം കുറിച്ചു, കുടുംബ വേദി ചെയർമാൻ ശറഫുദ്ധീൻ മടവൂർ ആമുഖ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി ഷബീൽ പൂവ്വാട്ട് പറമ്പ്, വർക്കിങ് സെക്രട്ടറി സിദീഖ് ഇടത്തിൽ, ട്രഷറർ സൈനുൽ ആബിദ് മച്ചകുളം, ഭാരവാഹികളായ സാലിഹ് മാസ്റ്റർ, അമീൻ മൈഹമ്മെദ്, ആസിഫ് കളത്തിൽ, സഹീറലി മാവൂർ, ഷമീജ് പതിമംഗലം എന്നിവർ നേതൃത്വം നൽകി. ഉന്നതധികാര സമിതി അംഗങ്ങളായ അബ്ദുസ്സമദ് പെരുമുഖം, ഇ ടി അബ്ദുൽ ഗഫൂർ മാസ്റ്റർ, ഹുസൈൻ ഹാജി കൂടത്താൾ, സ്ഥിരം സമിതി അംഗങ്ങളായ ശമീർ പുത്തൂർ, ബഷീർ താമരശ്ശേരി എന്നിവർ സംബന്ധിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ജുനൈദ് മാവൂർ സ്വാഗതവും റഹീദ് കൊട്ടാരക്കോത്ത് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news