കെഡിഎംഎഫ് റിയാദ് സംഘടിപ്പിച്ച യാത്രയയപ്പ് സംഗത്തിൽ സാമൂഹിക പ്രവർത്തകനും കെഡിഎംഎഫ് റിയാദ് വൈസ് ചെയർമാനുംമായ അബ്ദുൽ കരീം പയോണക്ക് സ്നേഹോപഹാരം നൽകുന്നു.
റിയാദ്: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും പതിനഞ്ച് വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഡിഎംഎഫ് വൈസ് ചെയർമാനുമായ അബ്ദുൽ കരീം പയോണക്കുള്ള യാത്രയയപ്പും നൽകി. ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
കെഡിഎംഎഫ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്മാൻ ഫറോക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അബ്ദുൽ കരീം പയോണക്കുള്ളഉപഹാരവും സമ്മാനവും യഥാകൃമം ഇടി അബ്ദുൽ ഗഫൂർ കൊടുവള്ളി, ബഷീർ താമരശ്ശേരി എന്നിവർ കൈമാറി.
കെഡിഎംഎഫ് റിയാദ് സംഘടിപ്പിച്ച ഹാജിമാർക്കുള്ള
യാത്രയയപ്പ് സംഗമം അബ്ദുറഹിമാൻ ഫറോക്ക് ഉദ്ഘാടനം ചെയ്യുന്നു.
ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ബോധനവും ശമീർ പുത്തൂർ ആമുഖ പ്രഭാഷണവും നടത്തി.
നവാസ് വെള്ളിമാടുകുന്ന്, മുഹമ്മദ് കായണ്ണ, സൈനുൽ ആബിദീൻ മച്ചക്കുളം, മുഹമ്മദ് ശമീജ് പതിമംഗലം, അബ്ദുല്ലത്തീഫ് ദർബാർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും ട്രഷറർ ശരീഫ് മൂടൂർ നന്ദിയും പറഞ്ഞു.
കബീർ കണ്ണങ്കര, മിന അബ്ദുറഹീം ഒടുക്കാക്കാട്, സ്വാലിഹ് മാസ്റ്റർ സിദ്ദീഖ് ഇടത്തിൽ, ജുനൈദ് മാവൂർ, ശറഫുദ്ദീൻ സഹറ, ശഹീറലി മാവൂർ, മുബാറക്കലി കണ്ണങ്കര, ജാസിർ ഹസനി, മുഹമ്മദ് ശബീൽ, ഷമീർ മച്ചക്കുളം ,മുനീർ വെള്ളായിക്കോട് ,ശരീഫ് മമുട്ടാഞ്ചേരി ,ബഷീർ ബ്രൈറ്റ് നൗഷാദ് പികെ ,നൗഫൽ കാപ്പാട്, മുഹമ്മദ് അമീൻ, സിറാജ് മേപ്പയ്യൂർ നേതൃത്വം നൽകി.