റിയാദ് :സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം ഫ് റിയാദ് ) ത്രൈമാസ കാമ്പയിൻ ഇൻസിജാം സീസൺ -2 ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് രണ്ടാംഘട്ടം സംഘടിപ്പിച്ചു.
സംഘടന പ്രവർത്തന രംഗത്ത് നവോന്മേഷം പകരുന്നതിനും സംഘാടനത്തെ കൂടുതൽ മനസ്സിലാക്കുന്നതിനും വേണ്ടി റിയാദിലെ മദീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉസ്താദ് ഇബ്രാഹിം ഫൈസി ജാറംകണ്ടി ഉൽഘാടനം ചെയ്തു.
കെ ഡി എം ഫ് റിയാദ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്‌മുക്ക് അധ്യക്ഷത വഹിച്ചു. ഉസ്താദ് അഷ്‌റഫ് ബാഖവി കരീറ്റിപ്പറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ ഡി എം ഫ് റിയാദ് ഉന്നതാധികാര സമിതി അംഗം ശമീർ പുത്തൂർ ആമുഖ പ്രഭാഷണം നടത്തി.
‘സംഘാടനത്തിന്റെ മനഃശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ആക്റ്റിവിറ്റീസുകൾ ഉൾപ്പെടുത്തി അബ്ദുൽ ഗഫൂർ മാസ്റ്റർ കൊടുവള്ളി ക്ലാസ്സ് നടത്തി. ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി, ബഷീർ താമരശ്ശേരി, കെ ഡി എം ഫ് റിയാദ് നേറ്റീവ് വിങ് ചെയർമാൻ മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, കെ ഡി എം ഫ് റിയാദ് മുൻ ജന. സെക്രട്ടറി അസീസ് പുള്ളാവൂർ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് ഡയറക്ടർ ശറഫുദ്ധീൻ സഹ്‌റ ക്യാമ്പ് നിയന്ത്രിച്ചു. ശരീഫ് മുട്ടാഞ്ചേരി, സഹീറലി മാവൂർ ഗാനങ്ങൾ ആലപിച്ചു. സാലിഹ് മാസ്റ്റർ പരപ്പൻപൊയിൽ, അഷ്‌റഫ് പെരുമ്പള്ളി, അമീൻ വെളിമണ്ണ, സൈനുൽ ആബിദ് മച്ചക്കുളം, ശരീഫ് കട്ടിപ്പാറ, ജാസിർ ഹസനി കൈതപ്പൊയിൽ , ഹാസിഫ് കളത്തിൽ ,മുനീർ വെള്ളായിക്കോട് ,സിദ്ധീഖ് ഇടത്തിൽ, ശമീർ മച്ചക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി ഷബീൽ പുവാട്ടുപറമ്പ് സ്വാഗതവും സെക്രട്ടറി സഹീറലി മാവൂർ നന്ദിയും പറഞ്ഞു.