ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കീം റാങ്ക്പട്ടിക പുതുക്കണമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനില്ല.പക്ഷേ കേരളസിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കോടതിയെ അറിയിക്കും.
ഹൈക്കോടതി നേരത്തേ സിബിഎസ് സി വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കേരളത്തോട് ആവശ്യപ്പെടുകുയും അതിന്‍പ്രകാരമുള്ള നടപടിക്രമങ്ങള്‍ കേരളസര്‍ക്കാരിന് നടപ്പിലാക്കേണ്ടിയും വന്നിരുന്നു. പ്രവേശന നടപടികള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സുപ്രീംകോടതിയില്‍ പോകേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ സര്‍ക്കാരുള്ളത്.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരേ കേരളസിലബസില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയില്‍ പോകുന്നുണ്ടോ എന്നറിയിക്കാന്‍ കേരളസര്‍ക്കാരിനോട് സുപ്രീംകോടതി തന്നെ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. കേരളസിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും.
എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14 ന് ഉള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപ്പീലിന് പോയാല്‍ കേസില്‍ വാദം കേള്‍ക്കള്‍ നീണ്ടുപോകുന്നത് പ്രവേശന നടപടികള്‍ക്ക് തിരിച്ചടിയാകും. അതുകൂടി കണക്കിലെടുത്താണ് അപ്പീലിന് പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം ഹൈക്കോടതി വിധിമൂലം കേരളസിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കോടതിയെ അറിയിക്കും.