അഹമ്മദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ സന്ദർശനം നടത്തിയ ശേഷം അഹമ്മദാബാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
ഡൽഹി മോഡലായിരിക്കില്ല ഗുജറാത്തിൽ നടപ്പിലാക്കുകയെന്നും ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രശ്നങ്ങളാണെന്നും കെജ് രിവാൾ പറഞ്ഞു. ഗുജറാത്തിലെ മാതൃക തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളായിരിക്കും. ബിജെപിക്കും കോൺഗ്രസിനും പകരക്കാരായിട്ടാകും ഗുജറാത്തിൽ ഇറങ്ങുകയെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.