കെൽ മാമല യൂണിറ്റ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെല്‍)യുടെ മാമല യൂണിറ്റിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പ്ലാന്റിന്റെയും ചാര്‍ജ്ജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. 12.5 കോടി രൂപ മുതല്‍മുടക്കിലാണ് 10 മെഗാവോള്‍ട്ട് ആംപിയര്‍ വരെയുള്ള പവര്‍ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റ് സജ്ജമാക്കിയത്. ട്രാന്‍സ്‌ഫോര്‍മറുകളുടെ ട്രയല്‍ ഉത്പാദനം നടന്നുവരികയാണ്. പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പ്ലാന്റിന് സമീപത്തായാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിക്കുന്ന ഇന്‍ഡസ്ട്രി-യൂണിവേഴ്‌സിറ്റി ചെയറിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പൊതുമേഖലയില്‍ ഗവേഷണത്തിനുള്ള അപര്യാപ്തത പരിഹരിച്ച് നൂതനമായ ഉത്പ്പന്നങ്ങളുടെ വ്യാവസായിക നിര്‍മ്മാണത്തിന് വഴിയൊരുക്കുകയാണ് ഇന്‍ഡസ്ട്രി-യൂണിവേഴ്‌സിറ്റി ചെയറിന്റെ ദൗത്യം. കോഴിക്കോട് എന്‍ഐടി, തിരുവനന്തപുരം എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക്, തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് കെല്ലിന്റെ ഈ പ്രവര്‍ത്തനം

spot_img

Related Articles

Latest news