‘കേളിദിനം 2022’ സംഘാടക സമിതി രൂപീകരിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ 21ആം വാർഷികാഘോഷം ‘കേളിദിനം 2022’ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫ്യൂച്ചർ എഡ്യൂക്കേഷനാണ് കേളിദിനം 2022ന്റെ മുഖ്യ പ്രായോജകർ.

ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷനായി. കേളി മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം സുനിൽ സുകുമാരൻ ആമുഖ പ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗോപിനാഥൻ വേങ്ങര, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.

കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ വിപുലമായ ആഘോഷങ്ങൾക്കാണ് കേളിയുടെ അരങ്ങുണരുന്നത്. കേളിയുടേയും കുടുംബവേദിയുടെയും അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കികൊണ്ട് 2022 ജനുവരി 7ന് അരങ്ങേറുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കും.

കേളി ആക്ടിങ് സെക്രട്ടറി ടി. ആർ. സുബ്രഹ്മണ്യൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. സുരേന്ദ്രൻ കൂട്ടായി (ചെയർമാൻ), പ്രിയ വിനോദ്, ബോബി മാത്യു (വൈസ് ചെയർമാന്മാർ) ഷമീർ കുന്നുമ്മൽ (കൺവീനർ), ശ്രീഷ സുകേഷ്, ജോഷി പെരിഞ്ഞനം (ജോയിന്റ് കൺവീനർമാർ) എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും. സുനിൽ സുകുമാരൻ, സജിത്ത്, പ്രതീപ് രാജ്, റിയാസ്, നസീർ മുള്ളൂർക്കര, സിജിൻ കൂവള്ളൂർ, റഫീഖ് ചാലിയം, സുകേഷ് കുമാർ, ഹുസൈൻ മണക്കാട്, ബാലകൃഷ്ണൻ എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും, സുനിൽ കുമാർ, രാമകൃഷ്ണൻ, ഷാബി അബ്ദുൽ സലാം, ദീപ ജയകുമാർ, കിഷോർ ഇ നിസാം, അജിത്ത്, അലി കാക്കഞ്ചേരി, മുരളി കാണിയാരത്ത്, അനിൽ അറക്കൽ, ബിജു തായമ്പത്ത്, ധനേഷ്, ബിജി തോമസ്, സുജിത്ത്, നാസർ, സുരേഷ് ലാൽ, ഷഫീഖ്, നാസർ, ജാഫർ ഖാൻ, സതീഷ് വളവിൽ എന്നിവരെ ജോയിന്റ് കൺവീനർമാരുമായി 251അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. രൂപീകരണയോഗത്തിന് കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ നന്ദി പറഞ്ഞു.

spot_img

Related Articles

Latest news