കേളി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

റിയാദ് : കേളി കലാസാസ്കാരിക വേദി ‘പ്രവാസി കുടുംബ സുരക്ഷാ പദ്ധതി’ എന്ന പേരിൽ മലയാളികളായ പ്രവാസികൾക്കായി പുതിയൊരു സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേളിയുടെ 24-ആം വാർഷിക വേദിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വെബ് സെറ്റ് ലോഞ്ചിങ്ങും പ്രഖ്യാപനത്തിനോടൊപ്പം അദ്ദേഹം നിർവഹിച്ചു.

പ്രയാസങ്ങൾകിടയിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് വേണ്ട വിധം ബോധവാന്മാരാവാതെ പ്രവാസികൾ വേഗത്തിലുള്ള രോഗ ശമനത്തിന് സ്വയം ചികിൽസയിൽ സംതൃപ്തിയടയുന്നതിന്റെ ഭാഗമായി കുറച്ചു നേരത്തെ സമയം ചിലവിഴിക്കുന്നതിന് മടി കാണിക്കുന്ന പലരും പെട്ടൊന്നൊരുദിവസം കുടുംബത്തെ അനാഥമാക്കുന്ന സ്ഥിതിയാണ് വരുത്തി വെക്കുന്നത്. അത്തരം നിരവധി കേസുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പ്രവാസികൾക്കായി സുരക്ഷാ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് സാദിഖ് പറഞ്ഞു.

സൗദി അറേബ്യയിൽ നിയമാനുസൃതം ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും അംഗമാകാവുന്ന പദ്ധതി 2025 മാർച്ച് ഒന്നു മുതൽ തുടക്കം കുറിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേളി കലാസാംസ്കാരിക വേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്തരവാദിത്തോടെ നടപ്പിലാക്കുന്ന പദ്ധതി പൂർണ്ണമായും ഇന്ത്യൻ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായിരിക്കും.

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആകസ്മികമായി ജീവൻ വെടിയേണ്ടി വരുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് കൈതാങ്ങാവുന്നതാണ് കേളി കുടുംബ സുരക്ഷാ പദ്ധതി.
അസംഘടിതരായ പ്രവാസി സമൂഹത്തിന് പദ്ധതി സഹായകമാകും.
പദ്ധതിയിൽ അംഗമാവുന്നവർക്ക് ഒരു വർഷത്തെ സുരക്ഷയാണ് ആദ്യ ഘട്ടത്തിൽ നൽകുക. പദ്ധതി കാലയളവിൽ അംഗം പ്രവാസം അവസാനിപ്പിക്കുകയോ, മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോവുകയോ ചെയ്താലും ആനുകൂല്യം ലഭിക്കും. തുടർച്ചയായി 20 മാസം പദ്ധതിയിൽ തുടരുന്നവർക്ക് പെട്ടെന്നുണ്ടാകുന്ന
ഗുരുതര രോഗങ്ങൾക്ക്, ചികിത്സ ആവശ്യമായി വരികയാണെങ്കിൽ നിശ്ചിത തുകയുടെ സഹായം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. കുടുംബ സുരക്ഷക്കൊപ്പം നാട്ടിലെ പാലിയേറ്റിവ് കേയ്‌റുകൾക്ക് സഹായകമാകാവുന്ന തരത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിപുലീകരിക്കും.

ഓൺലൈനായും
കേളിയുടെ യൂണിറ്റ് പ്രവർത്തകർ മുഖേനയും ഏതൊരു പ്രവാസിക്കും പദ്ധതിയിൽ അംഗമാകാൻ കഴിയും.
പദ്ധതിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയെ പ്രതിനിധീകരിച്ച് ആദ്യ അപേക്ഷകൾ സ്വീകരിച്ചു. വിദ്യഭ്യാസ മേഖലയിൽ നിന്നും ഡ്യുൻസ് സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപിൽ നിന്നും കേളി സെക്രട്ടറിയും ആരോഗ്യ മേഖലയിൽ നിന്നും നഴ്‌സ് വിഎസ് സജീനയിൽ നിന്ന് പ്രസിഡണ്ടും, അസംഘടിത തൊഴിൽ മേഖലയെ പ്രതിനിധീകരിച്ച്‌ രാമകൃഷ്ണൻ ധനുവച്ചപുരത്തിൽ നിന്ന് ട്രഷററും അപേക്ഷകൾ ഏറ്റുവാങ്ങി.

spot_img

Related Articles

Latest news