റിയാദ് : കേളി കലാസ്കാരിക വേദിയുടെ 12- ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാംസ്ക്കാരിക കമ്മറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജിയുടെ കൊലപാതകത്തിൽ തുടങ്ങിയ അട്ടിമറി 1959 ൽ കേരളത്തിലെ തിരഞ്ഞെടുത്ത സർക്കറിലൂടെയും, 1975 ൽ അടിയന്തിരാവസ്ഥയുടെയും, 1992 ൽ ബാബരീ മസ്ജിദ് ധ്വംസനത്തിലൂടെയും 2002 ൽ ഗുജറാത്ത് കലാപത്തിലൂടെയും നമ്മൾ ദർശിച്ചു. ഇന്ന് തിരഞ്ഞെടുക്കുന്ന സർക്കാറുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സാമ്രാജ്യത്വം തങ്ങളുടെ 51- ആം സംസ്ഥാനമാക്കുമെന്ന തിട്ടൂരവും, മറ്റൊരു രാജ്യത്തിൻ്റെ പ്രസിഡൻ്റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി പിടിച്ചു കൊണ്ടുപോകൂന്നതും ഇത്തരത്തിലുള്ള അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങൾ മാത്രമാണെന്നും ജോമോൻ സ്റ്റീഫൻ പറഞ്ഞു. വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോർപ്പറേറ്റ് ശക്തികൾ തിരിഞ്ഞു നോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കേളി സാംസ്കാരിക കമ്മറ്റി അംഗം സുധീർ പോരേടം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്ക പെടുന്ന സർക്കാരുകൾ മാത്രമല്ല പൗരൻ്റെ അവകാശങൾക്കുമേലുള്ള കടന്നു കയറ്റവും, അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷൻ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ, റിയാദ് മീഡിയ ഫോറം ജനൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻ്റ് സെബിൻ ഇക്ബാൽ, ജോയിൻ്റ് സെക്രട്ടറി മധു ബാലുശ്ശേരി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു

