കേളി സിൽവർ ജൂബിലിക്ക് പ്രൗഢഗംഭീര തുടക്കം.

റിയാദ്: റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം. 25 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷപരമ്പരക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികൾക്ക് ഊന്നൽ നൽകികൊണ്ട് ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ‘ടിഎസ്ടി മെറ്റൽസ് – കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ ആയിരുന്നു ഉദ്ഘാടന പരിപാടി.
ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖം അവതരിപ്പിച്ചു. കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ലോഞ്ചിംഗ് വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം നടത്തി.
കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, കുടുംബ വേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, സ്പോൺസർമാർ എന്നിവർ സന്നിഹിതരായിരുന്നു.
ടിഎസ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മധുസൂധനന്‍, അനാദി അൽ ഹർബി പ്രതിനിധി പ്രിൻസ് തോമസ്, കുദു വൈസ് പ്രസിഡണ്ട്‌ ഇമാദ് മുഹമ്മദ് സലിം, റീജിണല്‍ ഡയറക്ടര്‍ അമിത്ത് ജെയിന്‍, ഡിപിഎസ് സ്കൂള്‍ മുൻ പ്രിന്‍സിപ്പൽ രജനി ഗുപ്ത, മെസ്ട്രോ പിസ്സ ഓപ്പറേഷന്‍ മാനേജര്‍ കെ പി. മഹേഷ്‌, ക്രിസ്റ്റല്‍ ഗ്രൂപ്പ്‌ പ്രതിനിധി മുഹമ്മദ്‌ ബാസില്‍, എംഎആര്‍ പ്രൊജക്റ്റ്‌ പ്രതിനിധി ഷരൂബ്, ഗ്രാന്‍ഡ്‌ ലക്കി റെസ്റ്ററെന്റ് മാനേജിംഗ് ഡയറക്ടർ മന്‍സൂര്‍, ഫ്യുച്ചര്‍ സ്റ്റീല്‍ ക്രാഫ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടർ സുകേഷ് കുമാർ, ഖ്യു സോള്‍ സൊല്യുഷന്‍ പ്രതിനിധി ലിജു ആന്‍ഡ്‌ റോബിന്‍, റിയാദ് മീഡിയ ഫോറം രക്ഷാധികാരി നസറുദ്ദീന്‍ വി.ജെ, വീക്ഷണം ലേഖകൻ നാദർ ഷാ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ഒഐസിസി പ്രസിഡണ്ട്‌ സലിം കളക്കര, ഐഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ നാസര്‍ കുറുമാത്തൂര്‍, എൻ ആർ കെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബഹാന്‍, സാമൂഹിക പ്രവര്‍ത്തകൻ ശിഹാബ് കൊട്ടുകാട്,
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഡിസംബറിൽ കേളി സാഹിത്യോത്സവം എന്ന പേരിൽ നാട്ടിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് എന്ന പേരിൽ മാധ്യമ സെമിനാർ ഉൾപ്പടെ വിവിധ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news