മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം ഡോ​സ് വാ​ഗ്ദാ​ന​വു​മാ​യി കേ​ളി

റി​യാ​ദ്: കോ​വി​ഡ് വാ​ക്സി​ന്‍ ച​ല​ഞ്ചി​െന്‍റ ഭാ​ഗ​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മൂ​ന്നാം ഘ​ട്ടം മൂ​വാ​യി​ര​ത്തി​ല​ധി​കം ഡോ​സ് വാ​ക്സി​ന്‍​കൂ​ടി ന​ല്‍​കും.കേ​ര​ള ജ​ന​ത​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​റി​നെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ ച​ല​ഞ്ചിന്റെ ഭാ​ഗ​മാ​യി വാ​ക്സി​നു​ക​ള്‍​ക്കു​ള്ള തു​ക കേ​ര​ള സ​ര്‍​ക്കാ​റി​നെ ഏൽപ്പിക്കാൻ കേ​ളി തു​ട​ക്ക​മി​ട്ട​ത്.

കേ​ര​ള ജ​ന​ത​യോ​ടൊ​പ്പം പ്ര​വാ​സി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ഉ​ണ്ടെ​ന്ന​റി​യി​ക്കാ​നാ​ണ് കേ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്സി​ന്‍ ച​ല​ഞ്ചി​ല്‍ പ​ണം സ​മാ​ഹ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. കേ​ളി അം​ഗ​ങ്ങ​ളി​ല്‍​നി​ന്നും മ​റ്റു സ​മാ​ന മ​ന​സ്ക​രാ​യ പ്ര​വാ​സി​ക​ളി​ല്‍ നി​ന്നു​മാ​ണ് വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് കേ​ളി തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്.

2021 ഏ​പ്രി​ല്‍ 22 മു​ത​ല്‍ 30 വ​രെ ഒ​ന്നാം ഘ​ട്ട​മാ​യി 1131 ഡോ​സ് വാ​ക്സി​നും മേ​യ് 2 മു​ത​ല്‍ 28 വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 2101 ഡോ​സ് വാ​ക്സി​ന് ത​ത്തു​ല്യ​മാ​യ തു​ക​യു​മാ​ണ് കേ​ളി സം​ഭാ​വ​ന ചെ​യ്ത​ത്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 18 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം ഡോ​സ് വാ​ക്സി​ന്‍ ല​ക്ഷ്യ​മി​ട്ട് ‘കോ​വി​ഡ് വാ​ക്സി​ന്‍ 3000+’ എ​ന്ന ക്യാമ്പയിൻ ആ​ണ് കേ​ളി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ഒ​ന്നാം ഘ​ട്ട​വും ര​ണ്ടാം ഘ​ട്ട​വും പ​രി​പൂ​ര്‍​ണ​മാ​യും വി​ജ​യി​പ്പി​ക്കാ​ന്‍ സ​ഹ​ക​രി​ച്ച പ്ര​വാ​സി​ക​ള്‍ കേ​ളി​യു​ടെ മൂ​ന്നാം​ഘ​ട്ട വാ​ക്സി​ന്‍ ച​ല​ഞ്ചും വ​ന്‍ വി​ജ​യ​മാ​ക്കു​മെ​ന്ന് കേ​ളി സെ​ക്രട്ടറിയേ​റ്റ്​ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

spot_img

Related Articles

Latest news