കിയോസ്‌ ഓണാഘോഷവും കേരളപ്പിറവിയും ആഘോഷിച്ചു

റിയാദ് : കണ്ണൂർ കൂട്ടായ്‌മ (കിയോസ് ) വിപുലമായ ഓണാഘോഷവും, കേരളപ്പിറവി ദിനവും ആഘോഷിച്ചു. ജനപങ്കാളിത്തം കൊണ്ടും, നാടിന്റെ പൈതൃക തനിമ നിലനിർത്തിയും ഏറെ ശ്രദ്ധയാകർഷിച്ച പരിപാടി കണ്ണൂർ നിവാസികൾക്ക് ഏറെ ആസ്വാദ്യകരമായി.

ഷിനു നവീനും കുടുംബവും തയ്യാറാക്കിയ കണ്ണൂരിന്റെ പ്രൗഢി വിളിച്ചോതിയ പൂക്കളത്തോട് കൂടിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും. തുടർന്ന് നടന്ന സംസ്‍കാരിക ചടങ്ങ് എഞ്ചി:ഹുസൈൻ അലി ഉത്ഘാടനം ചെയ്തു. ചെയർമാൻ ഡോ: സൂരജ് പാണയിൽ അധ്യക്ഷത വഹിച്ചു, ശാക്കിർ കൂടാളി, സാബിത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അൻവർ വാരം സ്വാഗതവും, വരുൺ കണ്ണുർ നന്ദിയും പറഞ്ഞു .കിയോസ് പ്രോഗ്രാം വിശദീകരണം ഇസ്മായിൽ കണ്ണൂർ നടത്തി.

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മിഠായി പെറുക്കൽ, വനിതകൾ, യുവാക്കൾ പങ്കെടുത്ത മ്യൂസിക്കൽ ചെയർ, ചാക്കിൽ ചാട്ടം, ലെമൺ സ്പൂൺ, ബലൂൺ പൊട്ടിക്കൽ, ഉറി അടി , വടം വലി തുടങ്ങിയ കായിക മത്സരങ്ങളും ചടങ്ങിന് നവ്യാനുഭവമായി.
പവിത്രൻ കണ്ണൂർ , മുഹമ്മദ് നിസാർ, ഹിദ, കാജൾ ജിതിൻ ,
മുജീബ്,ദേവിക ബാബുരാജ്, ടോണി എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി നടന്നു, സൻഹ ഫസിർ ഡാൻസ് അവതരിപ്പിച്ചു.
നിസാർ, ഉമ്മർ അലി എന്നിവർ അവതാരകരായി, ശബ്ദ നിയന്ത്രണം റോബിൻ നിർവ്വഹിച്ചു.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.
ഷൈജു പച്ച, അനിൽ ചിറക്കൽ, റസാഖ് മണക്കായി, രാഹുൽ പൂക്കോടൻ, ജോയ് കളത്തിൽ, പ്രഭാകരൻ, പുഷ്പദാസ്, വിപിൻ, ഹാഷിം പാപ്പിനിശ്ശേരി, ബാബു കണ്ണോത്ത്, ലിയഖത്ത്,രതീഷ് നാരായൺ, മനു മൂപ്പൻ, ഷഫീക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news