കേരളത്തിലെ ആദ്യ സ്കൂള്‍ പോസ്റ്റ് ഓഫീസിന് ആരംഭം

കണ്ണൂർ : കുറ്റ്യാട്ടൂര്‍,കേരളത്തിലെ സ്കൂളുകളില്‍ ആദ്യമായി കുറ്റ്യാട്ടൂര്‍കെഎകെഎന്‍എസ്എയുപി സ്കൂളില്‍ സ്കൂള്‍ പോസ്റ്റ് ഓഫിസിന് തുടക്കമായി. സ്കൂള്‍ പോസ്റ്റ് ഓഫിസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിര്‍വഹിച്ചു.

കുറ്റ്യാട്ടൂര്‍ ഗ്രാമ പ ഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റല്‍ സുപ്രണ്ട് പി.കെ ശിവദാസന്‍ തപാല്‍ ദിന സന്ദേശം നല്‍കി. പോസ്റ്റ് ബോയ്, ഗേള്‍ തസ്തികയിലേക്ക് നിയമിതരായ കുട്ടികളെ ഔദ്യോഗികമായി പ്രഖ്യാപിക്കലും, നിയമന ഉത്തരവ് നല്‍കലും തളിപ്പറമ്പ് സൗത്ത് ഉപജില്ല എഇഒ സുധാകരന്‍ ചന്ദ്രത്തില്‍ നിര്‍വഹിച്ചു.

ഫിലാറ്റലി ക്ലബ് ഉദ്ഘാടനം ബിപിഒ ഗോവിന്ദന്‍ എടാടത്തിലും, പോസ്റ്റ് ബോയ്, ഗേള്‍ എന്നിവര്‍ക്കുള്ള ഔദ്യോഗിക യുണിഫോം വിതരണം കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പനും നിര്‍വഹിച്ചു.

സ്റ്റാമ്പ് പ്രകാശനം പഞ്ചായത്ത് അംഗം യു മുകുന്ദനും നിര്‍വഹിച്ചു. പ്രധാനാധ്യാപിക കെ.കെ അനിത, പിടിഎ പ്രസിഡണ്ട് കെ മധു, മദര്‍ പിടിഎ പ്രസിഡണ്ട് കെ റീന, എ പ്രഭാകരന്‍, ഒ ദാമോദരന്‍, ഷീജ പുന്നക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Mediawings :

spot_img

Related Articles

Latest news