സാന്ത്വന സ്പർശം അദാലത്തിന് നെയ്യാറ്റിൻകരയിൽ തുടക്കമായി

പരാതികൾ അതിവേഗം തീർപ്പാക്കാൻ പ്രത്യേക ക്രമീകരണം

പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിൽ തീർപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് നെയ്യാറ്റിൻകരയിൽ തുടക്കമായി. നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ അദാലത്താണ് നെയ്യാറ്റിൻകരയിൽ നടക്കുന്നത്.

രാവിലെ ഒമ്പതിന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവർ ചേർന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു. അദാലത്തിൽ നൽകുന്ന പട്ടയങ്ങൾ, കൈവശാവകാശ രേഖകൾ, റേഷൻ കാർഡുകൾ എന്നിവയുടെ വിതരണോദ്ഘാടനം ചടങ്ങിൽ മന്ത്രിമാർ നിർവഹിച്ചു.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിന്റെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലെ പരാതികളും പരിശോധിച്ചു തീർപ്പാക്കി. കാട്ടാക്കട താലൂക്കിൽ 966 പരാതികളും നെയ്യാറ്റിൻകരയിൽ 1,455 പരാതികളുമാണ് അക്ഷയ സെന്റർ മുഖേനയും സിഎംഒ പോർട്ടൽ മുഖേനയും ലഭിച്ചിട്ടുള്ളത്. ഓരോ വകുപ്പുമായും ബന്ധപ്പെട്ട പരാതികളിന്മേലെടുത്ത തീരുമാനം അതിവേഗത്തിൽ കൈമാറാൻ കൃത്യമായ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അദാലത്തിലേക്കെത്തുന്ന മുഴുവൻ ആളുകളെയും ശരീര ഊഷ്മാവ് പരിശോധിച്ച കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് സ്‌കൂളിന്റെ മുഖ്യ കവാടത്തിലൂടെ കടത്തിവിടുന്നത്. മുഖ്യ കവാടത്തോടു ചേർന്നുള്ള ഹെൽപ്പ് ഡെസ്‌കിൽനിന്ന് പരാതിക്കാരെ അതതു വകുപ്പുകളുടെ സ്റ്റാളുകളിലേക്ക് അയക്കുന്നത്. അവിടെനിന്നു പരാതികളിന്മേലെടുത്ത തീരുമാനം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. മന്ത്രിതലത്തിൽ തീർപ്പാക്കേണ്ടവയിൽ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാർ പരാതി കേൾക്കുന്ന ഹാളിലേക്ക് അയക്കുന്നു. അവിടെയും അതിവേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കത്തക്ക വിധമാണു ക്രമീകരിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news