ആ ഓട്ടം കേരളത്തിലെ സിപിഎമ്മിന് മുന്നറിയിപ്പും പാഠവും : എസ് സുരേഷ്

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അം​ഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് എസ്. സുരേഷ്. അ​ദ്ദേഹത്തിനു നേരെയുണ്ടായ ആക്രമണം കേരളത്തിലെ സി.പി.എമ്മിനുളള മുന്നറിയിപ്പും പാഠവുമാണ്.

പ്രാദേശിക വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ മുതലെടുത്ത് രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്യവെയാണ് മണിക് സര്‍ക്കാരിനെ ജനം ഓടിച്ചു വിട്ടത്. ബിജെപിക്കാരാണ് ആക്രമിച്ചതെന്ന് സി.പി.എം വ്യാജ പ്രചാരണം നടത്തുകയാണെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

എസ്. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ഓട്ടം കേരളത്തിലെ CPM ന് ഒരു മുന്നറിയിപ്പും, പാഠവുമാകട്ടെ…. ത്രിപുരയില്‍ CPM പോളിറ്റ്ബ്യൂറോ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു. പ്രദേശിക വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ മുതലെടുത്ത് രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്യവെയാണ് ജനം ഓടിച്ചു വിട്ടത്.

BJP ക്കാരാണ് ആക്രമിച്ചതെന്ന് വ്യാജ പ്രചാരണം നടത്തിയ CPM, പുറത്തുവിട്ട വീഡിയോ അവരെ വെട്ടിലാക്കി… നാട്ടുകാര്‍ സംഘടിച്ച്‌ മുന്‍ മുഖ്യമന്ത്രിയെ ഓടിക്കുന്ന ദൃശ്യം അതില്‍ വ്യക്തമാണ്. CPM ന്‌ നേരെ ,സാമൂഹ്യ ബഹിഷ്കരണമാണ്. 25 വര്‍ഷം ഭരിച്ച സംസ്ഥാനത്തെ നേര്‍ക്കാഴ്ച
കേരളത്തിലെ CPM ന് ഇത് ഒരു മുന്നറിയിപ്പും…. പാഠവുമാണ്….

ശാന്തി ബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മണിക് സര്‍ക്കാരിന് നേരെ ആക്രമണമുണ്ടായത്. മണിക് സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന ത്രിപുര പ്രതിപക്ഷ ഉപ നേതാവ് ബാദല്‍ ചൗധരിയും ആക്രമിക്കപ്പെട്ടു. മണിക് സര്‍ക്കാരിനുനേരെ ഉണ്ടായ ആക്രമത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ അപലപിച്ചു. ആക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news