വയനാട് നവ്യ ഹരിദാസ്; പാലക്കാട് സി. കൃഷ്ണകുമാര്‍; ആലത്തൂരില്‍ കെ.ബാലകൃഷ്ണന്‍, ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി.പാലക്കാട് നിയോജകമണ്ഡലത്തില്‍ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടില്‍ നവ്യ ഹരിദാസും ചേലക്കരയില്‍ കെ ബാലകൃഷ്ണനും ആയിരിക്കും ബിജെപി സ്ഥാനാർത്ഥികള്‍.

ഡല്‍ഹിയില്‍ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാണ് ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. യുഡിഎഫും എല്‍ഡിഎഫും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ബിജെപി സ്ഥാനാർത്ഥികള്‍ ആരായിരിക്കും എന്ന കാര്യത്തില്‍ അണികള്‍ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലം പാലക്കാട് ആണ്. ഇത്തവണ പാലക്കാട് നേടാൻ ആകും എന്ന വിജയപ്രതീക്ഷയിലാണ് ബിജെപി ഉള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരുന്ന ഇ ശ്രീധരൻ വെറും 3859 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ ഇത്തവണ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാനുള്ള വാശിയിലാണ് ബിജെപി.

കോഴിക്കോട് കോർപ്പറേഷനില്‍ രണ്ടു തവണയായി കൗണ്‍സിലറും, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമാണ് മഹിളാ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നവ്യ ഹരിദാസ്. ചേലക്കരയിലെ പാർട്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് കെ ബാലകൃഷ്ണൻ.

spot_img

Related Articles

Latest news