ചെത്തുകാരൻ്റെ മകൻ എന്ന പ്രയോഗം തെറ്റായി കാണുന്നില്ല; അതിൽ അഭിമാനം മാത്രം’ : മുഖ്യമന്ത്രി

തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിങ് പ്രസി‍ഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചെത്തുകാരന്റെ മകനാണ് താനെന്നും ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാന്‍ കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. തന്റേത് കർഷക കുടുംബമാണ്. ചെത്തുകാരന്റെ മകന്‍ എന്നത് അപമാനമായി കാണുന്നില്ല. കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം. ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് താൻ. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news