ആവശ്യത്തിനനുസരിച്ചുമാത്രമേ വാക്‌സിന്‍ തരുകയുള്ളു; കേന്ദ്രം: വാക്സിന്‍ ക്ഷാമം കേരളം ആശങ്കയില്‍.

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ ആവശ്യത്തിനനുസരിച്ചുമാത്രമേ വാക്‌സിന്‍ തരുകയുള്ളു എന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തിന് ജനുവരി 13-നുശേഷം ഇതുവരെ 60.54 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. ഒന്നും രണ്ടും ഡോസുകളായി കഴിഞ്ഞദിവസം വരെ 56.75 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. പാഴായതാകട്ടെ മറ്റുസംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്ബോള്‍ പൂജ്യം ശതമാനവുമാണ്.

കോവിഡ് നിര്‍ണയ പരിശോധനയ്‌ക്കൊപ്പം വാക്‌സിനേഷനും വ്യാപകമാക്കി രോഗനിരക്ക് പിടിച്ചുനിര്‍ത്താനുള്ള തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
വാക്‌സിന്‍ക്ഷാമം ഈ നടപടികള്‍ക്ക് വെല്ലുവിളിയാവുകയാണ്. ഏപ്രില്‍ ഒന്നിന്, 45-നുമേല്‍ പ്രായമായവര്‍ക്ക് മരുന്നുവിതരണം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിരോധമരുന്നിന് ആവശ്യക്കാര്‍ ഏറിയത്. മിക്കസംസ്ഥാനങ്ങളിലും രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ ആവശ്യം ഏറിയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച കോവാക്‌സിന്റെ രണ്ടുലക്ഷത്തോളം ഡോസ് ലഭിച്ചെങ്കിലും രണ്ടാം ഡോസുകാര്‍ക്കായി നീക്കിവെക്കേണ്ടിവന്നിരുന്നു.
വെള്ളിയാഴ്ച ലഭിച്ച രണ്ടുലക്ഷം ഡോസ് കോവിഷീല്‍ഡ് ജില്ലകളിലേക്ക് നല്‍കി. ഇതില്‍ നാല്പത്തിനാലായിരത്തോളം ഡോസ് മാത്രമാണ് മിച്ചമുള്ളത്. മാര്‍ച്ച്‌ അവസാനം 8.06 ലക്ഷം ഡോസ് മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്നു.

മീഡിയ വിങ്സ് :

spot_img

Related Articles

Latest news