കൊച്ചി: 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ 10,340 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചത്. കോവിഡ് കാലത്തും കേരളത്തില്‍ മദ്യ ഉപഭോഗത്തിന് കുറവില്ലെന്നാണ് കണക്കുകള്‍. ലോക്ക്ഡൗണ്‍ അടക്കമുള്ള കാരണങ്ങളാല്‍ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടഞ്ഞ് കിടന്നിട്ടും മദ്യ ഉപഭോഗം കൂടുതലാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പ് 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 14,700 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. മാസം ശരാശരി 1225 കോടി രൂപയുടെ മദ്യം എന്ന കണക്കിലാണ് ഈ സമയത്ത് മലയാളി മദ്യം ഉപയോഗിച്ചത്. കോവിഡ് ഭീഷണി നിലനിന്നിരുന്ന സമയത്ത് ഇത് മാസം 1034 കോടി രൂപയായിരുന്നു.
പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്പനയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. യുഡിഎഫ് ഭരണകാലത്തേക്കാള്‍ 17,000 കോടി രൂപയുടെ അധിക മദ്യമാണ് ഇടത് സര്‍ക്കാരിന്റെ കാലത്ത് കോര്പ്പറേഷന് വിറ്റഴിച്ചത്. 64,627 കോടിയുടെ മദ്യ വില്‍പ്പനയാണ് കേരളത്തില്‍ നടന്നത്. 2016 ഏപ്രില്‍ മുതല്‍ 2021 ജനുവരിവരെയുള്ള കണക്കാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികരത്തിലിരുന്ന 2011 ഏപ്രില്‍മുതല്‍ 2015 മാര്‍ച്ചുവരെ വിറ്റത് 47,624 കോടിയുടെ മദ്യമായിരുന്നു.