കേരളത്തിൽ കൊവിഡ് നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രധാനമന്ത്രി

ന്യൂ ഡൽഹി: കേരളം ഇപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നില്ല. കേരളത്തിലും മഹാരാഷ്‌ട്രയിലും രോഗികളുടെ എണ്ണം കൂടി. മൂന്നാംതരംഗം തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളം ഉൾപ്പടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തരംഗത്തിന്‍റെ ഭീഷണി കൂടുകയാണ്. വൈറസിന്‍റെ തുടർ ജനിതകമാറ്റത്തിന് വലിയ സാദ്ധ്യതയുണ്ട്.

രാജ്യത്തെ 80 ശതമാനം രോ​ഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈറസിന്‍റെ തുടർ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആഘോഷങ്ങൾ നടത്താൻ സമയമായിട്ടില്ല. വാക്‌‌സിനേഷന്‍റെയും, രോഗ നിർണയ പരിശോധനയുടെയും എണ്ണം കൂട്ടണം.

ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

Mediawings:

spot_img

Related Articles

Latest news