ഓൺലൈൻ മാധ്യമങ്ങളുടെ കാലത്ത് എല്ലാവരും മാധ്യമപ്രവർത്തകരായി മാറുന്ന കാലമാണിത്.എന്നാൽ നാല് വാട്‌സ്അപ്പ് ഗ്രൂപ്പും ഒരു എഫ്ബി പേജ് ഉള്ളവനും മറ്റ് തൊഴിലെടുക്കുന്നവരും മാധ്യമപ്രവർത്തകർ എന്ന് തെറ്റിധരിപ്പിച്ച് വാഹനങ്ങളിൽ ‘പ്രസ്സ്’,മീഡിയ സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്ന വ്യാജന്മാർക്കെതിരെ പോലീസ് നടപടി എടുക്കാനൊരുങ്ങുകയാണ്.ഇത്തരത്തിൽ വ്യാജന്മാർ ഇറങ്ങിയതോടെ മുഴുവൻ സമയ മാധ്യമപ്രവർത്തകർ പോലീസിന് പരാതി നൽകാനൊരുങ്ങുകയാണ്.മലയോരത്ത് നിരവധി വാഹനങ്ങളിൽ ഇത്തരത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഈ വാഹനങ്ങളുടെ നമ്പറടക്കം പോലീസിന്റെ കൈയിൽ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.അടുത്ത ദിവസം മുതൽ നടപടി ആരംഭിക്കും.മാധ്യമ പ്രവർത്തകർക്ക് പോലീസിൽ നിന്നും കിട്ടിവരുന്ന ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വ്യാജ തിരിച്ചറിയൽ കാർഡ് സ്വന്തമായി ഉണ്ടാക്കി മാധ്യമ പ്രവർത്തകരായി വിലസുന്നവർ സമൂഹത്തിൽ കൂടി വരുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങുന്നത്.പ്രസ്,മീഡിയ എന്ന സ്റ്റിക്കർ വ്യാജേന വാഹനത്തിൽ ഒട്ടിച്ച് സഞ്ചരിച്ചാൽ നടപടി സ്വീകരിക്കും. ഇന്ത്യൻ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവർത്തകർക്ക് മൂന്ന് വർഷം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
Media wings: