ദൃശ്യം 2 ചോർന്നു  പരാതിയുമായി സംവിധായകൻ ജിത്തു ജോസഫ്..

കോടികൾ മുടക്കി ചിത്രീകരിച്ച ചിത്രം ഇന്നലെ ആമസോണിൽ റിലീസ് ചെയ്തതിനു പിറകെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചോർന്നു..

OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന്

രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. ആരാധകർ ഏറെ കയ്യടിയോടെ സ്വീകരിച്ച ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്.

 

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവർത്തകരെയും നിരാശരാക്കുകയാണ്. വ്യാജ പതിപ്പിറങ്ങിയത് ദൌർഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു പ്രതികരിച്ചു. സർക്കാർ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.

 

ദൃശ്യം-1 നേക്കാൾ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് തന്നെ കൂടുതൽ ഞെട്ടിച്ചെന്നും ജിത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കിൽ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും. പക്ഷേ ഫാമിലികൾ തിയേറ്ററുകളിലേക്ക് വരാൻ മടിക്കുമെന്നാണ് പല കുടുംബങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്ക്. അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.

spot_img

Related Articles

Latest news