എല്ലാ വകുപ്പുകളുടേയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘ഇ- സേവനം’ എന്ന കേരള സർക്കാരിൻ്റെ ഏകീകൃത പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നു.
https://www.services.kerala.gov.in/
എന്നാണ് അഡ്രസ്.
വിവിധ വകുപ്പുകളുടെ 500ലധികം സേവനങ്ങള്‍ ഇ-സേവനം മുഖേന ലഭ്യമാകും.
വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒന്‍പതെണ്ണമായി തരം തിരിച്ചിട്ടുണ്ട്.
കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാലക്രമത്തിലും ലഭ്യമാണ്.